Tags

, , , , , , , , , , , , , , , , , , , ,

muslims-against-isis

മത സംരക്ഷണത്തിനെന്ന പേരില്‍ ലോകത്തിന് മുന്നില്‍ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇസ്‌ലാമല്ലെന്നും എല്ലാ ഇസ്‌ലാമിനും ഭീകരതയുടെ മുഖം നല്‍കരുതെന്നും ആവര്‍ത്തിച്ച് വിളിച്ച് പറയേണ്ട ഗതികേടിലാണ് ലോകം മുഴുവനുള്ള ഇസ്‌ലാം മത വിശ്വാസികള്‍. എന്തുകൊണ്ട് ഐ.എസ് ഭീകര്‍ ഇസ്‌ലാമല്ലെന്നതിന്റെ മറുപടി ഖുര്‍ആന്‍ തന്നെയാണ് നല്‍കുന്നത്.
 
21 ഈജിപത്യന്‍ ക്രിസത്യാനികളെ കൊലചെയ്തപ്പോളും ദൈവത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന അവകാശ വാദമാണ് ഐ.എസ് ഉയര്‍ത്തിയത്. എന്നാല്‍ നിഷ്‌കളങ്കരായ ജനങ്ങളെ കൊല്ലുന്നതിനെ മനുഷ്യ വര്‍ഗ്ഗത്തെയും മനുഷ്യത്വത്തെയും കൊല്ലുന്നതിന് തുല്യമായാണ് ഖുര്‍ആന്‍ കാണുന്നത്. മതത്തിന്റെ പേരില്‍ യാതൊരു നിര്‍ബന്ധ പ്രേരണയും പാടില്ലെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. മത വിശ്വാസികള്‍ സ്വന്തം താല്പര്യ പ്രകാരം മാത്രമേ ആചാരങ്ങള്‍ പാലിക്കേണ്ടതുള്ളു.
 
വിശുദ്ധയുദ്ധം എന്ന പേരില്‍ ഐ.എസ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിതമാണ്. ഒരു മതവിഭാഗത്തെ ഹിംസാത്മകമായി കൊല ചെയ്യുകയോ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പ്രതികരിക്കാന്‍ ഖുര്‍ആന്‍ അനുമതി നല്‍കുന്നുള്ളു. മറ്റ് മതവിശ്വാസികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും ഖുര്‍ആന്‍ പറയുന്നു.
 
എണ്ണഖനികള്‍, പണം, മണ്ണ് എന്നി ലക്ഷ്യങ്ങള്‍ വെച്ചാണ് ഐ.എസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ ക്രൂരമായ ചെയ്തികളില്‍ ഇസ്‌ലാമിനോ ഖുര്‍ആനോ യാതൊരു പങ്കുമില്ലെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു.
കടപ്പാട് : ചന്ദ്രിക ന്യൂസ്‌ പേപ്പർ