Tags

, , , , , , , , , , ,

ജീവിത വിജയത്തിന് വ്യക്തമായ ചിന്തകൾ അനിവാര്യമാണ്. പക്ഷേ നന്നായി ചിന്തിക്കാനും വിശകലനംചെയാനുമുള്ള കഴിവ് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല, അതിലുപരി ഈ കഴിവുകൾ എല്ലാവരും വേണ്ട വിധത്തിൽ ഉപയൊഗിക്കണമെന്നുമില്ല. ജീവിതത്തിൽ  അപൂർവ്വം ചില വ്യക്തിത്വങ്ങൾ മാത്രമാണ് ഈ കഴിവിനെ ബുന്ധിപൂർവം ഉപയോഗിക്കുന്നത്. ചിലരാകട്ടെ ചിന്തിക്കാനേ മുതിരാതെ ഇടുങ്ങിയ ചിന്താഗതിയിൽ ജീവിതം തീർക്കുന്നു. ചിലരെങ്കിലും ഈ അപക്വമായ ജീവിത രീതി കൊണ്ട് മറ്റുള്ളവര്ക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. രാഷ്ട്രീയ -സാമുദായിക  -സാംസ്കാരിക നായകർക്കു തീർച്ചയായും ദീർഘ വീക്ഷണങ്ങളും വ്യക്തമായ കാഴ്ച്ചപ്പാടുകളും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നതോട് കൂടിത്തന്നെ ഇവ സമൂഹ വളർച്ചക്കും കാതലായ ഒന്നാണ്. ചിലരെങ്കിലും കൂടുതൽ ചിന്തകൾ തങ്ങളുടെ മനസ്സിനെ ധർമ സങ്കടത്തിലേക്കോ അല്ലെങ്കിൽ മറ്റു പ്രശ്നങ്ങളിലേക്കോ നയിക്കുമോ എന്ന് കരുതുന്നവരാണ്. ഇക്കൂട്ടർ സങ്കുചിത മനോഭാവം കൊണ്ട് നടക്കുന്നതിലുപരി സ്വന്തം കാര്യങ്ങൾക്കു മാത്രം ചിന്തിക്കുകയും മറ്റുള്ളവര്ക്ക് വേണ്ടി  ഒന്നും ആലോചിക്കാതെ സ്വന്തം ചിന്താമണ്ഡലങ്ങളെ കൊട്ടിയടക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് തീര്ച്ചയായും ഒരു മുസ്ലിമിന് യോജിച്ചതല്ല എന്ന് വ്യക്തവുമാണ്. ഒരു കാരണവശാൽ ഇതാകാം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും വര്ഗീയ- ഫാഷിസ്റ്റ്‌ മനോഭാവങ്ങൾ കൂടുതൽ ഉയർന്നു വരാൻ കാരണം. ഫേസ്ബുക്ക് , ട്വിട്ടർ പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ  നിന്നെല്ലാം ഇത് വ്യക്തവുമാണ്.

മനുഷ്യന് സർഗ ശക്തിയുള്ള ചിന്തകൾ ഉണ്ടാവണമെങ്കിൽ തീർച്ചയായും നിരന്തരമായ വായനയും അതിലുപരി നല്ല പ്രവർത്തികളും അനിവാര്യമാണ്. എങ്കിലും പരമ കാരുണ്യകനായ അല്ലാഹുവിനെ സ്തുതിക്കാൻ  ഇവിടെയും നാം മറന്നുകൂടാ.. നാം ഓരോ ഘട്ടങ്ങളിലും ചിന്തകളെ വേണ്ട രീതിയിൽ അടുക്കി വെക്കുകയും അതിനെ ജീവിത വിജയത്തിന് സഹായകമാകും വിധത്തിൽ പ്രാവർത്തികമാക്കലുമാണു ഓരോ വ്യക്തിയുടെയും കടമ. ഇതുവഴി സമൂഹത്തിനും സമുധായത്തിനും എന്തിനേറെ വ്യക്തി ബന്ധ നിലനിൽപ്പിന് പോലും ആധാരമാണ്. ഏകാഗ്രമായ മനസ്സ് എന്തിനെയും നേരിടാനും പ്രശ്നങ്ങളെ സാഥൂകരിക്കനുമുള്ള പ്രത്യേക കഴിവിനെയാണ് നല്കുന്നത്. ഇത് ഓരോ മനുഷ്യനും ജീവിതത്തിൽ വളർത്തി എടുക്കേണ്ട ഒന്നുമാണ്. എന്തിനെയും തരണം ചെയ്യാനുള്ള മനസ്സിന്റെ ശക്തി ഇന്നില്ലാതെപോയതാണ് ആത്മഹത്യകൾ വർധിക്കാൻ കാരണമായത്. മുസ്ലിം സമൂഹത്തിനു പോലും ഇത്നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥ തീര്ത്തും ദു:ഖകരമാണ്. നാം ഒരു കാര്യം ചിന്തിക്കുന്ന സമയത്ത് മറ്റുള്ള ചിന്തകൾക്ക് മനസ്സില് സ്ഥാനം നൽകൽ ഉചിതമല്ല. കാരണം നമ്മുടെ കൊച്ചു മനസ്സ് വിശാലമായ ആ കാര്യത്തെക്കുറിച്ച് വ്യക്തമായി  ആലോചിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്ത്രമേ ഫലവത്തായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. നാം ഏതെങ്കിലും ബുക്കോ അല്ലെങ്കിൽ മധ ഗ്രന്ഥങ്ങളോ വായിക്കുന്ന സമയത്ത് തീർച്ചയായും വ്യക്തി പരമായ പ്രശ്നങ്ങളൊന്നും ആലോചിക്കുന്നില്ല എന്നതിലുപരി  ആ ചിന്തകൾക്ക് അവിടെ പ്രസക്തിയില്ല എന്നതാണ് സത്യം.  ഇതു തന്നെയാണ് ചിന്തകളെ മനസ്സിൽ അടുക്കി വെക്കാൻ സഹായിക്കുകയും, അവ കൃത്യസമയത്ത് പ്രയോഗിക്കാൻ കഴിയുന്നതും.  പല കാര്യങ്ങളെ കുറിച്ച് ചിന്തികുന്നത് നമ്മുടെ മനസ്സിന് വളരാനും, പക്വത ലഭിക്കാനും കാരണമാകുന്നു. എന്നാൽ ഗൗരവമായ സംഭാഷണങ്ങളും ചർച്ചകളും ചിന്താ മണ്ഡലത്തെ വിപുലീകരിക്കാൻ ഉതകുന്നതാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ വീക്ഷിക്കുകയും, അവ നമുക്ക് അനുയൊജ്യമാണെങ്കിൽ  പ്രാവർത്തികമാക്കുന്നതിലും തെറ്റൊന്നുമില്ല . ചിലപ്പോൾ ഇവയെല്ലാം നമുക്ക് കൂടുതൽ വളരാനും പ്രവർത്തിക്കാനും സഹായിച്ചേക്കാം.

lorry 2മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ എപ്പോഴും ചിന്തിക്കുന്നവനാണ്. ഒരു വിധത്തിൽ നാം ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന പ്രക്രിയയാണ് ചിന്ത. എന്തുകൊണ്ട് ? എപ്പോൾ? ആര്? എങ്ങനെ? എവിടെ? എന്നിവയെല്ലാം ഈ പ്രക്രിയയിലെ മുഖ്യ ഘടകങ്ങൾ ആണെന്നതിൽ തെല്ലും സംശയമില്ല. ഇവക്കെല്ലാം ഉത്തരം കാണുകയും അവ ഫലവത്തായ രീതിയിൽ പ്രാവർത്തികമാക്കുകയും ചെയ്‌താൽ വിജയം സുനിശ്ചിതം. നാം ഒളിയമ്പുകളെ പോലെ തൊടുത്തു വിടുന്ന ഓരോ ചിന്തകളും തീർച്ചയായും കുറച്ചു ആളുകളുടെ മനസ്സിലെങ്കിലും തരംഗങ്ങൾ സൃഷ്ടിച്ചേക്കാം. ഇത്  സ്വ-വ്യക്തിത്വത്തെ മറ്റുള്ളവർക്ക് മുമ്പിൽ തുറന്നു കാണിക്കുന്നതിലുപരി സമൂഹത്തെ നല്ല രീതിയിലേക്ക് നയിക്കുന്ന ഒന്നാണ്. നല്ല ചിന്തകളോ കാഴ്ച്ചപ്പടുകളോ ഇല്ലാത്ത സമൂഹംതീർച്ചയായും ഭൂമിക്ക് ഭാരമാണ്. തീർച്ചയായും കലാലയങ്ങളിൽ  പേക്കൂത്ത് കാണിക്കുന്ന വരും തലമുറയെങ്കിലും ഇത് മനസ്സിലാക്കേണ്ടത്   അത്യാവിശ്യമാണ്. നാളെയുടെ നാടിൻറെ സമ്പാദ്യങ്ങളായ  ഇവരെങ്കിലും ചിന്തിക്കേണ്ടത് നിർബന്ധവുമാണ്. അതിലുപരി പടച്ച തമ്പുരാൻ നൽകിയ വിലപ്പെട്ട ആരോഗ്യവും സമയവും പാഴാക്കിയതിന് മറുപടി പറയേണ്ടതുമാണെന്ന്  ഓർത്താൽ നന്ന് !!!

Advertisements