Tags

, , , , , , , ,

19731780_1681442788832267_5045480377148688668_n

അതെ, ഇപ്പോഴെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട് ആരാണ് യഥാർത്ഥ വർഗീയവാദികൾ ?!

1. തൊപ്പി ധരിച്ച്, അഞ്ചു നേരം നിസ്കരിച്ച് ജീവിക്കുന്നവരാണെങ്കിലും, ഒരിക്കലും മറ്റു മതസ്ഥരുടെ ആചാര അനുഷ്ഠാനങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ഇടപെടാത്തവർ വർഗീയവാദികൾ.

2. എല്ലാ രാഷ്ട്രീയ പാർട്ടികളെയും പോലെ അന്തസായി ഫ്‌ളക്‌സും നോട്ടീസും ഉപയോഗിക്കുകയും, കുടുംബയോഗങ്ങളും സമ്മേളനങ്ങളും നടത്തി ജനങ്ങൾക്ക് മുമ്പിൽ സമൂഹത്തിന് ഉപകാരപ്രദമായ ആശയങ്ങൾ അവതരിപ്പിച്ചും പതിനായിരങ്ങൾ ലീഡ് കിട്ടി ജയിക്കുന്നവർ വർഗീയവാദികൾ (മറിച്ച് മത-പ്രഭാഷണമോ, മൗലീദ് പാരായണമോ, നബിദിനാഘോഷമോ നടത്തിയല്ല ഞങ്ങൾ വോട്ട് ചോദിക്കുന്നത്. അതുപോലെത്തന്നെ അന്യ മതസ്ഥരുടെ വിശേഷ ദിനങ്ങൾ പേര് മാറ്റി ജനകീയമാക്കി ആഘോഷിക്കേണ്ട ഗതികേടും ഇതുവരെ വന്നിട്ടില്ല).

3. പാർട്ടിയുടെ പേരില് മുസ്ലിമുണ്ടെങ്കിലും, ജാതി-മത ഭേതമന്യേ പാവങ്ങൾക്ക് ബൈത്തുറഹ്മ വഴി വീടും, സി എച്ച് സെന്റർ വഴി ക്യാന്സറിന് ചികിത്സയും നൽകുന്നവർ വർഗീയവാദികൾ.

4. ഭാരതത്തിന്റെ ഭരണഘടന നൽകുന്ന മുസ്ലിം വ്യക്തി നിയമങ്ങളിൽ ചിലർ കൈകടത്തുമ്പോൾ, തികച്ചും മാന്യമായി ജനാതിപത്യ രീതിയിൽ പാർലമെന്റിനകത്തും പുറത്തും പോരാടുന്നവർ വർഗീയവാദികൾ.

5. ഒരു ബഹുസ്വര സമൂഹത്തിൽ സ്വന്തം മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ ശ്രമിക്കുന്നതോടൊപ്പം, മറ്റു മതസ്ഥരോട് വിദ്വേഷമില്ലാതെ പ്രവർത്തിക്കുകയും, അവഗണിക്കപ്പെട്ട ചിലരെ മുഖ്യധാരാ ജനാതിപത്യ പ്രക്രിയയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നവർ വർഗീയവാദികൾ.

6. മതത്തിന്റെ പേരിൽ എന്തും കാട്ടിക്കൂട്ടുന്ന ഈ കാലത്ത്, തീവ്രമായ നിലപാടുള്ളവരെ സമുദായത്തുനുള്ളിൽ അകറ്റി നിർത്തി യുവ തലമുറയെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ ഉന്നതിയിലെത്താൻ കൈപിടിച്ച് സഹായിക്കുന്നവർ വർഗീയവാദികൾ.

7. മലപ്പുറം ജില്ലയിൽ തെരെഞ്ഞെടുപ്പിൽ തവനൂരിൽ നിന്ന് കെ ടി ജലീലും പൊന്നാനിയിൽ നിന്ന് ശ്രീരാമകൃഷ്ണനും ജയിച്ചാൽ മത-നിരപേക്ഷതയും ജനാധിപത്യവും, അതേപോലെ മഞ്ചേരിയിൽ ഉമ്മർ സാഹിബും മലപ്പുറത്ത് ഉബൈദുള്ളയും ജയിച്ചാൽ ഞങ്ങൾ വർഗീയവാദികൾ.

8. ഏകദേശം മുപ്പത് കൊല്ലക്കാലം കേരളത്തിന് സാമൂഹ്യ പ്രതിബദ്ധതയും ക്ഷമാശീലവുമുള്ള പ്രഗത്ഭരായ വിദ്യാഭ്യാസ മന്ത്രിമാരെ സംഭാവന ചെയ്തതും ഇതേ വർഗീയ വാദികളാണ് (എന്നിട്ടും SSLC പരീക്ഷ രണ്ടാമത് നടത്തേണ്ട ഗതികേട് വന്നിട്ടില്ല, ചരിത്രം പരിശോദിച്ചാൽ വ്യക്തമാണ്).

സഖാവ് ഇ എം എസ് മുതൽ തുടങ്ങിയതാണ് ഈ വർഗീയവാദി വിളി. ഇതുകൊണ്ടെന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ന്യൂനപക്ഷമായ ഒരു സമുദായം കഴിക്കുന്നത് ബീഫാണോ മീനാണോ എന്ന് കക്കൂസിൽ പോലും കയറി പരിശോധിക്കുന്ന ഫാസിസ്റ്റുകളുള്ള ഈ കാലഘട്ടത്തിലും ഇടതു പക്ഷം യഥാർത്ഥ വർഗീയവാദികളെ തിരിച്ചറിയേണ്ടതുണ്ട്. ഒന്നുകിൽ നിങ്ങൾ യഥാർത്ഥ വർഗീയവാദികളെ നിസ്സാരവത്കരിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ നിങ്ങളും യഥാർത്ഥ വർഗീയ വാദികളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു. രണ്ടായാലും സമൂഹത്തിനാണ് നഷ്ടം എന്നെങ്കിലും ഓർക്കുക. യഥാർത്ഥ വർഗീയതയ്ക്ക് വിത്തിട്ട ബ്രിട്ടീഷ്കാരോടും, ഇപ്പോൾ വർഗീയത പരത്തുന്ന ഡിജിറ്റൽ ഇന്ത്യയിലെ ആളുകളോടും മലപ്പുറം തലമുറകളായി ആത്മാർത്ഥതയോടെ മുഖം തിരിച്ചിട്ടേയുള്ളു എന്ന നഗ്ന സത്യം നാം മറന്നുകൂടാ. അതിനാൽ മതം മുറുകെ പിടിച്ച് മതേതര മൂല്യങ്ങളിൽ വിശ്വാസമർപ്പിച്ച മലപ്പുറം ജനതക്ക് ഈ മഹാവിജയം ഏറെ അഭിമാനം നൽകുന്നതാണ്. അതിൽ മറ്റു വിഭാഗങ്ങളുടെ സംഭാവനയും സ്തുത്യാർഹമാണ്.

Advertisements